ഒരു ദിർഹത്തിന് 22 ഉം കടന്ന് ഇന്ത്യന്‍ രൂപ

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 03 പൈസയാണ് വിനിമയനിരക്ക്.

വിവിധ ഏഷ്യന്‍ കറന്‍സികള്‍ക്ക് മൂല്യതകർച്ച പ്രകടമാണ്.രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാനായി എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്ന് യുഎഇയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വരും ദിവസങ്ങളില്‍ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തുളളവർ പറയുന്നു. കഴിഞ്ഞ പാദത്തില്‍ ഏറ്റവും അസ്ഥിര സ്വഭാവം പ്രകടമാക്കിയത് ഇന്ത്യ പാകിസ്ഥാന്‍ ഫിലീപ്പീന്‍സ് രാജ്യങ്ങളുടെ കറന്‍സികളാണ്.

10 മുതല്‍ 15 ശതമാനം വരെയാണ് മൂല്യം ഇടിഞ്ഞത്. പണപ്പെരുപ്പം, രാഷ്ട്രീയ സാഹചര്യങ്ങള്‍, ഇന്ധനവില വർദ്ധനവ് ഇതെല്ലാം കറന്‍സിയുടെ മൂല്യത്തെ ബാധിച്ചേക്കാമെന്നുളളതാണ് വിലയിരുത്തല്‍.

Related Articles

Back to top button