സംസ്ഥാന ചലച്ചിത്ര അവാർഡ്: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാർത്താസമ്മേളത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സംവിധായകൻ: ജിയോ ബേബി, നിർമ്മാതാവ്: ജോമോൻ ജേക്കബ്, സജിൻ. എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ.

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്‌ഡേ, നിർമ്മാതാവ്: പുഷ്‌കര മല്ലികാർജുനയ്യ.

മികച്ച സംവിധായകൻ: സിദ്ധാർത്ഥ ശിവ, ചിത്രം: എന്നിവർ.

മികച്ച നടൻ: ജയസൂര്യ, ചിത്രം: വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക്.

മികച്ച നടി: അന്ന ബെൻ, ചിത്രം: കപ്പേള.

മികച്ച സ്വഭാവനടൻ: സുധീഷ്, ചിത്രങ്ങൾ: എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം. മികച്ച സ്വഭാവനടി: ശ്രീരേഖ, ചിത്രം: വെയിൽ.

മികച്ച ബാലതാരം (ആൺ): നിരഞ്ജൻ എസ്, ചിത്രം: കാസിമിന്റെ കടൽ.

മികച്ച ബാലതാരം (പെൺ): അരവ്യ ശർമ്മ (ബാർബി), ചിത്രം: പ്യാലി.

മികച്ച കഥാകൃത്ത്: സെന്ന ഹെഗ്‌ഡെ, ചിത്രം: തിങ്കളാഴ്ച നിശ്ചയം.

മികച്ച ഛായഗ്രഹകൻ: ചന്ദ്രു സെൽവരാജ്, ചിത്രം: കയറ്റം.

മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.

മികച്ച ഗാനരചയിതാവ്: അൻവർ അലി, ഗാനങ്ങൾ: സ്മരണകൾ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്).

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും.

മികച്ച പിന്നണി ഗായകൻ: ഷഹബാസ് അമൻ, ഗാനങ്ങൾ: സുന്ദരനായവനേ (ഹലാൽ ലവ് സ്റ്റോറി), ആകാശമായവളെ (വെള്ളം).

മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.

മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ, ചിത്രം: സീ യു സൂൺ.

മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ, ചിത്രങ്ങൾ: പ്യാലി, മാലിക്.

മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, ചിത്രം: സന്തോഷത്തിന്റെ രഹസ്യം.

മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്, ചിത്രം: സൂഫിയും സുജാതയും.

മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.

മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്: ലിജു പ്രഭാകർ, ചിത്രം: കയറ്റം.

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്, ചിത്രം: ആർട്ടിക്കിൾ 21.

ജനപ്രീതിയും കലാമേൻമയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: അയ്യപ്പനും കോശിയും, നിർമ്മാതാവ്: ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനി, സംവിധായകൻ: സച്ചിദാനന്ദൻ കെ.ആർ.

മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി, ചിത്രം: കപ്പേള.

മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി, നിർമ്മാതാവ്: സിൻസീർ, സംവിധായകൻ: ടോണി സുകുമാർ.

മികച്ച വിഷ്വൽ എഫക്ട്‌സ്: സര്യാസ് മുഹമ്മദ്, ചിത്രം: ലൗ.

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, ചിത്രം: മാലിക്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ, ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം, കഥാപാത്രം: തമ്പിദുരൈ, തമിഴ്‌നാട് എസ്.ഐ. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : റിയ സൈറ, ചിത്രം: അയ്യപ്പനും കോശിയും, കഥാപാത്രം: കണ്ണമ്മ.

മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ, ചിത്രം: സൂഫിയും സുജാതയും.

സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിയമ്മ, ചിത്രം: അയ്യപ്പനും കോശിയും.

പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ്, ചിത്രം: ഭാരത പുഴ.

പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല, ചിത്രം: ഭാരത പുഴ.

Related Articles

Back to top button