കോ​വി​ഡ് കാ​ല​ത്ത് ദാ​രി​ദ്ര്യ​ത്തി​ൽ വീ​ണ​ത് ഏ​ഴ് കോ​ടി ജ​ന​ങ്ങ​ൾ

വാ​ഷിം​ഗ്ട​ൻ: ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഏ​ഴ് കോ​ടി ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യെ​ന്ന് ലോ​ക ബാ​ങ്ക്. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 9.3% (71 കോ​ടി) ആ​ളു​ക​ൾ ദാ​രി​ദ്ര്യം അ​നു​ഭ​വി​ക്കു​ന്ന​താ​യും ലോ​ക ബാ​ങ്ക് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി.

2022-ലെ ​പോ​വ​ർ​ട്ടി ആ​ൻ​ഡ് ഷെ​യേ​ഡ് പ്രോ​സ്പ​രി​റ്റി റി​പ്പോ​ർ​ട്ട് വ​ഴി​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

71 കോ​ടി ജ​ന​ങ്ങ​ൾ ദി​വ​സേ​ന 2.15 ഡോ​ള​ർ സ​ന്പാ​ദ്യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് 2030-ഓ​ടെ ദാ​രി​ദ്ര്യ നി​ർ​മാ​ജ​നം എ​ന്ന ല​ക്ഷ്യം അ​സാ​ധ്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

2015 മു​ത​ൽ കു​റ​ഞ്ഞ് വ​രു​ന്ന ദാ​രി​ദ്ര്യനി​ര​ക്ക് കോ​വി​ഡ് പ്ര​തി​സ​ന്ധി, യു​ക്രെ​യ്ൻ യു​ദ്ധം എ​ന്നി​വ മൂ​ലം കു​ത്ത​നെ ഉ​യ​ർ​ന്നു.

കോ​വി​ഡ് കാ​ല​ത്ത് ദ​രി​ദ്ര​ർ​ക്ക് 40% വ​രു​മാ​ന ശോ​ഷ​ണം നേ​രി​ട്ട​പ്പോ​ൾ സ​ന്പ​ന്ന​ർ​ക്ക് 20% മാ​ത്ര​മാ​ണ് വ​രു​മാ​നം ന​ഷ്ട​മാ​യ​ത്. 57 കോ​ടി ആ​ളു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ 2030 വ​രെ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ 2011-ന് ​ശേ​ഷ​മു​ള്ള എ​ൻ​എ​സ്എ​സ്ഒ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ദ​രി​ദ്ര​രു​ടെ കൃ​ത്യം ക​ണ​ക്കു​ക​ൾ ല​ഭ്യ‌​മ​ല്ല.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ‌‌​യു​ടെ 13.6% ആ​ളു​ക​ൾ 1.90 ഡോ​ള​ർ ദി​വ​സ ചി​ല​വി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് അ​നു​മാ​നി​ക്കു​ന്ന​ത്.

Exit mobile version