ലെ​യ്‌​സ് പാ​ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വ്; ക​മ്പ​നി​യ്ക്ക് 85,000 രൂ​പ പി​ഴ

പ്ര​മു​ഖ പൊ​ട്ട​റ്റോ ചി​പ്‌​സ് ബ്രാ​ന്‍​ഡാ​യ ലെ​യ്‌​സി​ല്‍ ചി​പ്പ്‌​സി​ന്റെ അ​ള​വു കു​റ​ച്ച് കാ​റ്റ് മാ​ത്ര​മാ​യ​തി​നെ​തി​രെ ന​ട​പ​ടി.

പാ​ക്ക​റ്റി​ല്‍ കാ​ണി​ച്ച അ​ള​വി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ അ​ള​വ് ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ര്‍​ന്ന് ലെ​യ്‌​സ് ബ്രാ​ന്‍​ഡി​ന്റെ ഉ​ട​മ​ക​ളാ​യ പെ​പ്സി​കോ ഇ​ന്ത്യ ഹോ​ള്‍​ഡി​ങ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്ക് പി​ഴ ചു​മ​ത്തി.

85,000 രൂ​പ​യാ​ണ് പി​ഴ തൃ​ശൂ​ര്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പി​ഴ ഈ​ടാ​ക്കി​യ​ത്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്റ​ര്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് പ്ര​സി​ഡ​ന്റ് പി ​ഡി ജ​യ​ശ​ങ്ക​റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

115 ഗ്രാം ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ടു​ന്ന മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ല്‍ 50.930 ഗ്രാം, 72.730 ​ഗ്രാം, 86.380 ഗ്രാം ​തൂ​ക്കം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ കാ​ഞ്ഞാ​ണി​യി​ലെ സ​ഹ​ക​ര​ണ സം​ഘ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൂ​ക്കം കു​റ​വു​ള്ള ലെ​യ്‌​സ് ക​ണ്ടെ​ത്തി.

മു​മ്പും ലെ​യ്‌​സി​നെ​പ്പ​റ്റി ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ലെ​യ്‌​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

Related Articles

Back to top button