കിട്ടാക്കടമായി എഴുതിത്തള്ളിയത് 9.92 ലക്ഷം കോടി രൂപ

മുംബൈ: കഴിഞ്ഞ 5 വര്‍ഷത്തിനിടെ 9.92 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളി.

വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് ഏറ്റവും അധികം തുക കുടിശിക വരുത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദാണ് ഇക്കാര്യം രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.

2018 ല്‍ 161328 കോടി, 2019 ല്‍ 236265 കോടി, 2020 ല്‍ 234170 കോടി, 2021 ല്‍ 202781കോടി, 2022 ല്‍ 157096 കോടി, എന്നിങ്ങനെയാണ് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കാത്തിന്റെ കണക്ക്.

വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് 7,110 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് 5,879 കോടി രൂപയും കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് 4,107 കോടി രൂപയുമാണ് അടയ്ക്കാനുള്ളത്. ആര്‍ഇഐ അഗ്രോ ലിമിറ്റഡും എബിജി ഷിപ്പ്യാര്‍ഡും യഥാക്രമം 3,984 കോടിയും 3,708 കോടിയും ബാങ്കുകളെ കബളിപ്പിച്ചു.

വന്‍കിട വായ്പക്കാരായ 25 പേര്‍ 58,958 കോടി രൂപയുടെ തിരിച്ചടച്ചില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മനഃപൂര്‍വ്വം കുടിശ്ശിക വരുത്തുന്നവരുടെ ആകെ എണ്ണം 10,306 ആണ്. 2020-21 കാലയളവിലാണ് 2,840 പേര്‍ മനഃപൂര്‍വ്വം കുടിശ്ശിക വരുത്തി എന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button