മണ്ടയ്ക്കാട്: ചരിത്ര പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദേവ പ്രശ്നത്തെ തുടർന്നുള്ള പരിഹാര പൂജകൾ നടന്നു.
കെ. രാജേഷ് പോറ്റി, ശ്രീരാജ് കൃഷ്ണൻ പോറ്റി തുടങ്ങിയവരുടെ മുഖ്യ കർമികത്വത്തിലായിരുന്നു പൂജകൾ.
ദേവസ്വം അധികാരികളായ സൂപ്രണ്ട് സെന്തിൽ കുമാർ, ശ്രീകാര്യം ആറു മുഖൻ, കന്യാകുമാരി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.