കുക്കറി, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് സൗജന്യ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഹുനാര്‍ സെ റോസ്ഗര്‍ തക് പദ്ധതിയുടെ ഭാഗമായി 500, 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ കുക്കറി, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് പരിശീലനത്തിന്റെ പുതിയ ബാച്ചുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരംഭിക്കുന്നു.

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. ബിരുദ യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും ലഭിക്കും.

പരിശീലന കാലയളവില്‍ ടൂള്‍കിറ്റ്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും.

താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസം, തിരിച്ചറിയല്‍ കാര്‍ഡ്/ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 30. ഫോണ്‍. 9895849577.

Related Articles

Back to top button