എടിഎം സേവനങ്ങൾക്ക്​ ചിലവേറും; ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

മുംബൈ: എടിഎം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എടിഎം സേവനങ്ങൾക്ക്​ ഇനി ചിലവേറും.

സൗജന്യ എടിഎം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം.

എടിഎമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​-ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക.

2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബല്യത്തിൽ വരികയെന്ന്​ റിസർവ്​ ബാങ്ക്​ വിജ്ഞാപനത്തിൽ പറയുന്നു.

ഏഴുവർഷത്തിന്​ ശേഷമാണ്​ എടിഎം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്​. 2014ലാണ്​ അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്​.

ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത്​ അനിവാര്യമാണെന്നാണ്​ റിസർവ്​ ബാങ്കിന്‍റെ അഭിപ്രായം.

നിലവിൽ ഉപ​ഭോക്താക്കൾക്ക്​ ബാങ്ക്​ എടിഎമ്മിൽനിന്ന്​ പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം.

പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന്​ ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന്​ ഈടാക്കാം.

പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന്​ ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന്​ ഈടാക്കാം.

മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.

Related Articles

Back to top button