കെ എം ബഷീറിന്റെ കുടുംബത്തിനുള്ള ധനഹായം കായിക മന്ത്രി കൈമാറി

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.

ബഷീറിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

തുടര്‍ന്ന് കായിക മന്ത്രി വി അബ്ദുര്‍ഹ്മാന്‍ കെ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും പ്രസ്സ്‌ക്ലബ്ബും ചേര്‍ന്ന് സമാഹരിച്ച ബഷീറിന്റെ കുടുംബത്തിനുള്ള ധന സഹായം കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സിറാജ് ദിനപത്രം ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിക്ക് കൈമാറി.

ബഷീറിന്റെ മക്കളുടെ പേരിലുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്.

കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റിയംഗം ആര്‍ കിരണ്‍ ബാബു, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജി പ്രമോദ്, എ സൈഫുദ്ദീന്‍ ഹാജി, അരവിന്ദ് ശശി, ഖാസിം എ ഖാദര്‍, ശ്രീജിത്ത് ശ്രീധരന്‍, ആര്‍ പ്രദീപ് സംസാരിച്ചു.

യൂണിയന്‍ ട്രഷറര്‍ അനുപമ ജി നായര്‍ നന്ദി പറഞ്ഞു.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ചാണ് ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് ബഷീര്‍ കൊല്ലപ്പെടുന്നത്.

കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍.

Related Articles

Back to top button