രക്തദാനം മഹാദാനം

കോവിഡിനെ തുടർന്ന് ബ്ലഡ്ബാങ്കുകളില്‍ രക്തം കുറവു വന്നിട്ടുണ്ട്. സംഘടനകള്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പുകള്‍ നിലച്ചതാണ് പ്രധാനകാരണം.

ആശുപത്രികളില്‍ ചെന്ന് നല്‍കാന്‍ മടിക്കുന്നതും ബ്ലഡ്ബാങ്കുകളില്‍ രക്തമെത്തുന്നത് കുറയാനിടയാക്കി.

കോവിഡ് രോഗികള്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണുളളത്, അതിനാല്‍ രക്തം നല്‍കാനായി ആശുപത്രികളില്‍ പോകാന്‍ ഭയക്കുന്നതില്‍ അര്‍ഥമില്ല.

മാസ്‌കും കയ്യുറയും സാനിറ്റൈസറും ഉപയോഗിച്ചാല്‍ ഇക്കാലത്തും രക്തദാനം സുരക്ഷിതം തന്നെ.

തിരുവനന്തപുരം ജില്ലയിൽ 28 ലക്ഷം വോട്ടർമാർ ഉണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്.

ഇതിൽ 40,000 (നാല്പതിനായിരം മാത്രം) പേർ മനസ്സുവെച്ച് മൂന്നു മാസത്തിലൊരിക്കൽ നിരന്തരം നിശ്ചിത ഇടവേളകളിൽ രക്തദാനം ചെയ്യുകയാണെങ്കിൽ ഒരു രോഗി പോലും രക്തത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ടി വരില്ല.

മൊത്തം ജനസംഖ്യയുടെ 38% O+ve, 24% A+ve, 27% B+ve, 06% AB+ve, 02% O-ve, 01.2% A-ve, 01.5% B-ve, 0.03% AB-ve രക്തഗ്രൂപ്പുകാരുമാണ്. 95% ജനങ്ങൾ പോസിറ്റീവ് ഗ്രൂപ്പുകാരും 5% നെഗറ്റീവ് ഗ്രൂപ്പുകാരും ആണ്.

ഇതിൽ ഏറ്റവും കൂടുതൽ ഉള്ള പോസിറ്റീവ് രക്തഗ്രൂപ്പുകാർ ചിന്തിക്കുന്നത് “ഞാനെന്തിന് രക്തദാനം ചെയ്യണം… ധാരാളം പേർക്ക് ഈ ഗ്രൂപ്പു രക്തം ഉണ്ടല്ലോ… മറ്റാരെങ്കിലും കൊടുക്കട്ടെ…” എന്നാണ്.

പ്രത്യക്ഷത്തിൽ രക്തബാങ്കുകളിൽ രക്തദാനത്തിന് ഈ ഗ്രൂപ്പുകാർ ആരും വരാത്ത അവസ്ഥയാണ് ഇപ്പോൾ.

സാധാരണ രോഗങ്ങളുടെ കാഠിന്യം കൊണ്ടോ, ചികിത്സാപിഴവു കൊണ്ടോ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടോ രോഗികൾക്ക് മരണം സംഭവിക്കാം.

എന്നാൽ കൃത്യ സമയത്തു രക്തം ലഭിക്കാതെ ഒരു രോഗി മരിക്കുന്നതിന് കാരണക്കാർ ആരാണ്? നമ്മൾ ഉൾപ്പെടുന്ന സമൂഹമാണ്.

സമൂഹത്തിന്റെ ഉത്തരവാദിത്വവും കടമയുമാണ് ആവശ്യമായ സമയത്ത് രോഗികൾക്ക് രക്തം എത്തിക്കുക എന്നത്.

പ്രതിബദ്ധതയുള്ള ആരോഗ്യമുള്ള ഓരോ പൗരനും സഹജീവികളുടെ ജീവൻ നിലനിർത്താൻ ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്.

ആരോഗ്യമുള്ള സമയത്ത് രക്തം നൽകി രോഗികളെ സഹായിക്കൂ. ഒരാൾ ദാനം ചെയ്യുന്ന രക്തം ചുരുങ്ങിയത് മൂന്നു രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നു.

മഹത്തായ പുണ്യകർമ്മത്തിന് മുന്നോട്ട് വരൂ…

Give Blood and keep the world beating! Blood Connects us ALL.

K P Rajagopalan
All Kerala Blood Donors Society (KEBS) Thiruvananthapuram
Federation of Indian Blood Donors Organizations (FIBDO)
Mob: 9495457672

Related Articles

Back to top button