സംസ്​ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ ഇന്ന് മുതൽ തുറക്കും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.

വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. മ്യൂസിയങ്ങള്‍, ഹാളുകള്‍, റെസ്റ്റാറന്റുകള്‍ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതെയും ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയും നടത്തുന്ന വിനോദസഞ്ചാമാണ് ഇക്കോടൂറിസം.

യാത്രക്കാരനെ ബോധവത്കരിക്കുക, പാരിസ്ഥിതിക സംരക്ഷണത്തിനായി ഫണ്ട് ലഭ്യമാക്കുക, പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വികസനത്തിനും ശാക്തീകരണത്തിനും നേരിട്ട് പ്രയോജനം ചെയ്യുക, അല്ലെങ്കിൽ വിവിധ സംസ്കാരങ്ങളോടും മനുഷ്യാവകാശങ്ങളോടും ആദരവ് വളർത്തുക എന്നിവ ഇതിന്റെ ഉദ്ദേശ്യങ്ങളാണ്.

വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

തിരുവനന്തപുരംപൊൻമുടി – മാങ്കയം, പേപ്പാറ, അഗസ്​ത്യാർവനം, നെയ്യാർ
കൊല്ലംഅച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല
പത്തനംതിട്ടകൊച്ചാണ്ടി, കോന്നി
ആലപ്പുഴപുറക്കാട്​ ഗാന്ധി സ്​മൃതിവനം
കോട്ടയം കുമരകം
ഇടുക്കിചിന്നാർ, ഇടുക്കി, കോലാഹ​ലമേട്​, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്
എറണാകുളംഭൂതത്താൻകെട്ട്​, കോടനാട്​​/കപ്രിക്കാട്​, മംഗളവനം, മുളംകുഴി, പാണിയേലി പോര്​, ത​ട്ടേക്കാട്
തൃശൂർഅതിരപ്പിള്ളി – വാഴച്ചാൽ, ചിമ്മിണി, പീച്ചി – വഴനി, ഷോളയാർ
പാലക്കാട്അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്​, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ്​ വാലി, തുടിക്കോട്​ – മീൻവല്ലം
മലപ്പുറംനെടുങ്കയം, നിലമ്പൂർ
കോഴിക്കോട്കാക്കവയൽ – വനപർവം, ചാലിയം, ജാനകിക്കാട്​, കടലുണ്ടി, കക്കാട്​, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി
വയനാട്​ബാണാസുരമല – മീൻമുട്ടി, ചെ​​മ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്​, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി
കണ്ണൂർപൈതൽമല, ആറളം
കാസർകോട്റാണിപുരം

ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ ഒരു വാക്സിനേഷനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം. വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് വേണം.

കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കാത്തതിനാല്‍ അവരും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് എടുക്കണം.

ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം. അധികൃതര്‍ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.

Related Articles

Back to top button