മ​ഴ​ക്കെ​ടു​തിയി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തിയി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. കോ​ട്ട​യ​ത്ത് 13 പേ​രും ഇ​ടു​ക്കി​യി​ൽ എ​ട്ട് പേ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ഒ​രു കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് മ​രി​ച്ച​ത്. കൂ​ട്ടി​ക്ക​ലി​ലെ കാ​വാ​ലി​യി​ലും പ്ലാ​പ്പ​ള്ളി​യി​ലു​മാ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

കൊ​ക്ക​യാ​റി​ൽ​നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഞ്ച് പേ​രെ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ടീമുകളെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button