എ​ട്ട് ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ജ​ല​സേ​ച​ന വ​കു​പ്പി​നു കീ​ഴി​ലെ എ​ട്ട് ഡാ​മു​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ഇ​ടു​ക്കി, ക​ല്ലാ​ർ​കു​ട്ടി, കു​ണ്ട​ള, ലോ​വ​ർ പെ​രി​യാ​ർ, പൊന്മു​ടി അ​ണ​ക്കെ​ട്ടു​ക​ളി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ ഷോ​ള​യാ​റി​ലും പൊ​രി​ങ്ങ​ൽ​കു​ത്തി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ മാ​ട്ടു​പ്പെ​ട്ടി, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ന്പ ഡാ​മു​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മൂ​ഴി​യാ​റി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ട​മ​ല​യാ​റി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ല്ലാ​ർ, ഇ​ര​ട്ട​യാ​ർ, ആ​ന​യി​റ​ങ്ക​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ ബാ​ണാ​സു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ല.

റെ​ഡ് അ​ല​ർ​ട്ട് മൂ​ന്നാം​ഘ​ട്ട അ​റി​യി​പ്പാ​ണ്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് ര​ണ്ടാം ഘ​ട്ട​ത്തിന്‍റെ​യും ബ്ലൂ ​അ​ല​ർ​ട്ട് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ​യും മു​ന്ന​റി​യി​പ്പാ​ണ്.

കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​മാ​സം 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ല​വ​ർ​ഷം ചൊ​വ്വാ​ഴ്ച​യോ​ടെ പി​ൻ​വാ​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തു മ​ഴ​ക്കെ​ടു​തി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 20 വ​രെ 42 മ​ര​ണ​ങ്ങ​ളാ​ണ് മ​ഴ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button