പ​ച്ച​ക്ക​റി വി​ല പൊ​ള്ളു​ന്നു; ജ​ന​ത്തെ പി​ഴി​ഞ്ഞ് സ​പ്ലൈ​കോ​യും

തി​രു​വ​ന​ന്ത​പു​രം: വിപണിയിൽ പച്ചക്കറികൾ പൊള്ളും വില തുടരുന്നു. ചില്ലറ വിപണിയിൽ തക്കളിയുടെ വില 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെയാണ് കൂടിയത്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു.

അതിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള സർക്കാർ നീക്കത്തിനും തിരിച്ചടി. തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയർത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മർദത്തെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു.

അതേസമയം സപ്ലൈക്കോ പലചരക്ക് സാധനങ്ങൾക്ക് വില കൂടിയതും ഇരുട്ടടിയായി. അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടി. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടി​യ​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

പ​ച്ച​ക്ക​റി വി​ല നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ൾ​പ്പ​ടെ വി​പ​ണി​യി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ​യാ​ണ് സ​പ്ലൈ​കോ കൊ​ള്ള എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഉ​ണ​ക്ക​മു​ള​ക്, ഉ​ഴു​ന്ന്, മ​ല്ലി, ചെ​റു​പ​യ​ർ,, വ​ൻ​പ​യ​ർ, ഉ​ണ്ട​അ​രി, കു​റു​വ​അ​രി മ​ട്ട​അ​രി, ജീ​ര​കം, ക​ടു​ക് എ​ന്നി​വ​യു​ൾ​പ്പ​ടെ ദൈ​നം​ദി​ന അ​ടു​ക്ക​ള​യ്ക്ക് വേ​ണ്ട സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ഇ​തി​ൽ ഉ​ണ​ക്ക​മു​ള​കി​ന് കി​ലോ 22 രൂ​പ വ​രെ കൂ​ട്ടി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ ഒ​ന്നി​ന് വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച പ​ത്തി​ലേ​റെ സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ച​ത്. വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​പ്ലൈ​കോ​യു​ടെ വി​ശ​ദീ​ക​ര​ണം.

Related Articles

Back to top button