ലത മങ്കേഷ്കർ അന്തരിച്ചു

മും​ബൈ: ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി ല​ത മ​ങ്കേ​ഷ്ക​ർ (92) അന്തരിച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 29നു ​ല​താ മ​ങ്കേ​ഷ്ക​റെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ, ഐ​സി​യു​വി​ൽ ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യോ​ടെ വീ​ണ്ടും നി​ല വ​ഷ​ളാ​യി. ഇ​തോ​ടെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ല​താ​ജി​യെ​ന്ന് സ്നേ​ഹ​വി​ളി​യി​ൽ അ​റി​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി​ക്ക് സം​ഗീ​ത​ത്തി​നു​ള്ള ഏ​താ​ണ്ടെ​ല്ലാ പു​ര​സ്കാ​ര​വും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു. പ​ത്മ​ഭൂ​ഷ​ൺ(1969), പ​ത്മ​വി​ഭൂ​ഷ​ൺ(1999), ദാ​ദാ​സാ​ഹി​ബ്‌ ഫാ​ൽ​ക്കെ അ​വാ​ർ​ഡ്‌(1989), ഭാ​ര​ത​ര​ത്നം(2001), മൂ​ന്ന് നാ​ഷ​ന​ൽ ഫി​ലിം അ​വാ​ർ​ഡു​ക​ൾ, 12 ബം​ഗാ​ൾ ഫി​ലിം ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​പി​ന്ന​ണി​ഗാ​യി​ക​യാ​യ ആ​ശാ ഭോ​സ്‌​ലേ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ്‌. ഹൃ​ദ്യ​നാ​ഥ് മ​ങ്കേ​ഷ്ക​ർ, ഉ​ഷാ മ​ങ്കേ​ഷ്ക​ർ, മീ​നാ മ​ങ്കേ​ഷ്ക​ർ എ​ന്നി​വ​രാ​ണ്‌ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ.

മ​റാ​ത്ത നാ​ട​ക​വേ​ദി​യി​ലെ ഗാ​യ​ക​നാ​യി​രു​ന്ന ദീ​ന​നാ​ഥ് മ​ങ്കേ​ഷ്ക​റു​ടെ ആ​റു​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​യി 1929-ൽ ​ഇ​ൻ​ഡോ​റി​ൽ കൊ​ങ്ക​ണി കു​ടും​ബ​ത്തി​ലാ​ണ് ല​ത​യു​ടെ ജ​ന​നം. അ​മ്മ: ശു​ദ്ധ​മാ​തി.

Related Articles

Back to top button