ക്രൂ​​​ഡ് ഓ​​​യി​​​ൽ ക്ഷാമം: ഉ​ത്ത​ര​വാ​ദി​ത്വ​മേ​ൽ​ക്കി​ല്ലെ​ന്നു സൗ​ദി

ദു​​​ബാ​​​യ്: ആ​​​ഗോ​​​ള​​​ വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ ക്ഷാ​​​മ​​​മു​​​ണ്ടാ​​​യാ​​​ൽ ത​​​ങ്ങ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​യ​​​ല്ലെ​​​ന്നു സൗ​​​ദി അ​​​റേ​​​ബ്യ.

സൗ​​​ദി​​​യു​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യെ​​​മ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു സൗ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ഒ​​​പ്പെ​​​ക്കു​​​മാ​​​യും മ​​​റ്റ് എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ക​​​രാ​​​റു​​​ള്ള സൗ​​​ദി​​​ക്ക് എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. റ​​​ഷ്യ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു സൗ​​​ദി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.

നി​​​ല​​​വി​​​ൽ, റി​​​ക്കാ​​​ർ​​​ഡ് വി​​​ല​​​യ്ക്കാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ പെ​​​ട്രോ​​​ൾ വാ​​​ങ്ങു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഒ​​​രു ബാ​​​ര​​​ൽ ബ്രെ​​​ന്‍റ് ക്രൂ​​​ഡി​​​ന് 112 ഡോ​​​ള​​​റാ​​​ണ് അ​​​ന്താ​​​രാ​​​ഷ‌്ട്ര​​വി​​​പ​​​ണി​​​യി​​​ൽ വി​​​ല. 

ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് ഹൂ​​​തി വി​​​മ​​​ത​​​ർ സൗ​​​ദി​​​യു​​​ടെ എ​​​ണ്ണ-​​​പ്ര​​​കൃ​​​തി​​​വാ​​​ത​​​ക നി​​​ർ​​​മാ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

റെ​​​ഡ് സീ ​​​തീ​​​ര​​​ത്തെ യാ​​​ൻ​​​ബു പെ​​​ട്രോ​​​ക്കെ​​​മി​​​ക്ക​​​ൽ​​​സ് കോം​​​പ്ല​​​ക്സി​​​നു​​​നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വി​​​ടെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി.

Related Articles

Back to top button