ഓസ്കർ പുരസ്കാരം: വിൽസ് സ്മിത്ത് മികച്ച നടൻ, ജസീക്ക നടി

ലോഞ്ച്ആഞ്ചലസ്: മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽസ് സ്മിത്തിന്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് വിൽസ് സ്മിത്തിന് പുരസ്കാരത്തിന് അർഹനാക്കിയത്.

ടെന്നീസിലെ ഇതിഹാസ താരങ്ങളും സഹോദരിമാരുമായ വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് കിംഗ് റിച്ചാർഡ്. റെയ്ഡനാഡോ മർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽസ് സ്മിത്ത് അവതരിപ്പിച്ചിരുന്നത്.

ദ ഐസ് ഓഫ് ദി ടോമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ജെസിക്ക ചസ്റ്റെയിൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. നേരത്തെ മൂന്നു തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ഇവരുടെ ആദ്യ ഓസ്കർ അവാർഡ് ആണ് ഇത്.

മൂന്നു നോമിനേഷനുകളും അവാർഡുകളാക്കി മാറ്റിയ കോഡയാണ് മികച്ച ചിത്രം.

വെ​സ്റ്റ് സൈ​ഡ് സ്റ്റോ​റി​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ ന​ടി​ക്കു​ള്ള ഓ​സ്‍​ക​ര്‍ അ​രി​യാ​നോ ഡി​ബോ​സി​ന് ല​ഭി​ച്ചു. അ​മേ​രി​ക്ക​ൻ സ​യ​ൻ​സ് ഫി​ക്ഷ​ന്‍ ഡ്യൂ​ണ്‍ ആ​റ് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്.

ടെ​ന്നി​സ് താ​ര​ങ്ങ​ളാ​യ വീ​ന​സ് വി​ല്യം​സും സെ​റീ​ന വി​ല്യം​സും ചേ​ര്‍​ന്നാ​ണ് പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. 23 പു​ര​സ്കാ​ര​ങ്ങ​ളാ​ണ് നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ക. വാ​ണ്ട സൈ​ക്സ്, എ​മ്മി ഷൂ​മെ​ര്‍, റെ​ജീ​ന ഹാ​ള്‍ എ​ന്നി​വ​രാ​ണ് അ​വ​താ​ര​ക​ര്‍. പ​ത്തു​സി​നി​മ​ക​ളാ​ണ് മി​ക​ച്ച ചി​ത്ര​മാ​കാ​ന്‍ മ​ല്‍​സ​രി​ക്കു​ന്ന​ത്.

ദ​ളി​ത് വ​നി​ത​ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ “ഖ​ബ​ര്‍ ല​ഹാ​രി​യ’ എ​ന്ന ഹി​ന്ദി പ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യാ​യ “റൈ​റ്റിം​ഗ് വി​ത്ത് ഫ​യ​ർ’ ഇ​ന്ത്യ​യു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​ണ്. ‘ബെ​സ്റ്റ് ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ര്‍’ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം.

പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച സ​ഹ​ന​ട​ൻ – ട്രോ​യ് കൊ​ട്‌​സ​ര്‍ (കോ​ഡാ)
മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഹ്ര​സ്വ ചി​ത്രം – ദ ​വി​ന്‍​സ് ഷീ​ല്‍​ഡ് വൈ​പ്പ​ര്‍
മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ര്‍ ചി​ത്രം – എ​ന്‍​കാ​ന്റോ
മി​ക​ച്ച മേ​ക്ക​പ്പ്, കേ​ശാ​ല​ങ്കാ​രം -​ ലി​ന്‍റെ ഡൗ​ഡ്‌​സ് (ദ ​ഐ​സ് ഓ​ഫ് ടാ​മി ഫ​യെ​ക്ക്)
മി​ക​ച്ച വി​ഷ്വ​ല്‍ എ​ഫ​ക്ട് – പോ​ള്‍ ലാം​ബെ​ര്‍​ട്ട്, ട്രി​സ്റ്റ​ന്‍ മൈ​ല്‍​സ്, ബ്ര​യാ​ന്‍ കോ​ണ​ര്‍, ജേ​ര്‍​ഡ് നെ​ഫ്‌​സ​ര്‍ (ഡ്യൂ​ൺ)
മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി (ഷോ​ര്‍​ട്ട് സ​ബ്ജ​ക്ട്) – ദ ​ക്യൂ​ന്‍ ഓ​ഫ് ബാ​സ്‌​ക​റ്റ് ബോ​ള്‍
മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം – ഗ്രേ​യ്ഗ് ഫ്രാ​സ​ര്‍ (ഡ്യൂ​ണ്‍)
മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഷോ​ര്‍​ട് ഫി​ലിം – “ദ ​വി​ന്‍​ഡ്ഷീ​ല്‍​ഡ് വൈ​പ​ര്‍’
മി​ക​ച്ച സ​ഹ​ന​ടി – അ​രി​യാ​ന ഡി​ബോ​സ് (വെ​സ്റ്റ് സൈ​ഡ് സ്‌​റ്റോ​റി)
മി​ക​ച്ച പ്രൊ​ഡ​ക്ഷ​ന്‍ – ഡി​സൈ​ന്‍ ഡ്യൂ​ണ്‍
മി​ക​ച്ച ചി​ത്ര​സം​യോ​ജ​നം – ജോ ​വാ​ക്ക​ര്‍ (ഡ്യൂ​ണ്‍)
മി​ക​ച്ച ശ​ബ്ദം – മാ​ക് റൂ​ത്ത്, മാ​ര്‍​ക്ക് മാ​ങ്കി​നി, ദി​യോ ഗ്രീ​ന്‍, ഡ​ഗ് ഹെം​ഫി​ല്‍, റോ​ണ്‍ ബാ​ര്‍​ട്‌​ലെ​റ്റ്

Related Articles

Back to top button