അഗ്നിപഥ് ആര്‍മി റിക്രൂട്ടിങ് റാലി കൊല്ലത്ത്

ആലപ്പുഴ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകിളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി അഗ്നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

ബംഗലുരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

താത്പര്യമുള്ളവര്‍ www.joinindianarmy.nic.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി റജിസ്ട്രേഷന്‍ ചെയ്യണം. അവസാന തിയതി ഓഗസ്റ്റ് 30. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇ-മെയില്‍ വഴി ലഭിക്കും.

Related Articles

Back to top button