തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന.
മലയാളികൾക്കു താരം പ്രിയങ്കരിയായി മാറിയത് യുവ സൂപ്പർതാരം വിജയ് ദേവരെകൊണ്ടയുടെ ഗീതാ ഗോവിന്ദത്തോട് കൂടിയാണ്.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
അഭിയ ജീവിതത്തിൽ എത്തുമ്പോൾ നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്.
നിങ്ങൾ ഒരു അഭിയേതാവ് ആകുവാൻ വേണ്ടി ആഗ്രഹിച്ചും അതിന് വേണ്ടി ഒരുങ്ങി വരുന്നവരാകാം. മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടും വരുന്നവരുണ്ട്.
എന്നാൽ അത്തരം താരങ്ങളുടെ നല്ല വശങ്ങൾ മാത്രം നോക്കികൊണ്ട് നിങ്ങൾ ആരും വരരുത്. സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങിക്കൊടുക്കേണ്ടി വരും. കൂടാതെ പൊരുത്തപ്പെടാത്ത കാര്യങ്ങൾ പലതും നമ്മൾ ചെയേണ്ടിയും വരും.
അല്ലു അർജുന്റെ നായകനായി എത്തിയ പുഷപ എന്ന ചിത്രമാണ് രശ്മികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
തമിഴ് സൂപ്പർ താരം ദളപതി വിജയിയുടെ നായികയായി രശ്മിക എത്തുന്ന വാരിശു എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.