കരയുന്ന കുഞ്ഞുങ്ങള്‍ തീയറ്ററില്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തുന്നത് പതിവാണ്. ഇത്തരം അമ്മമാരും അച്ഛന്മാരും തിയേറ്ററുകളിലെ പതിവ് കാഴ്ചയുമാണ്.
പലപ്പോഴും കുഞ്ഞുമായി അച്ഛനോ അമ്മയോ തിയേറ്ററിനുള്ളില്‍ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക.
കുഞ്ഞുങ്ങളുടെ കരച്ചില് സിനിമ കാണാനെത്തുന്ന മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.
പ്രേക്ഷകരുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്ന ഈ പരിപാടി അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോര്പറേഷന് (KSFDC).
തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്.
സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ തിയേറ്റര്‍ വിടുന്നതിന് പകരം ഇനി മുതല്‍ ഈ മുറി പ്രയോജനപ്പെടുത്താം.
ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയിലാണ് ക്രൈയിങ്റൂമിന്റെ നിര്‍മാണം. തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്.
കുഞ്ഞുമായി ക്രൈയിംഗ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുളള സൗകര്യമാണ് ഒരുക്കിയത്. ഗ്ലാസ് കൊണ്ട് കവര്‍ ചെയ്ത ഭാഗത്തിലൂടെ സിനിമ വ്യക്തമായി കാണുകയും ചെയ്യാം. വിശാലമായ മുറി ആയതിനാല്‍ കുട്ടിക്കും അസ്വസ്ഥത തോന്നില്ല.