രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: 27-ാമ​ത് കേ​ര​ളാ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 12000-ൽ ​അ​ധി​കം ഡെ​ലി​ഗേ​റ്റു​ക​ളെ​യും സി​നി​മാ​പ്ര​വ​ർ​ത്ത​ക​രേ​യും ച​ല​ച്ചി​ത്ര​ പ്രേ​മി​ക​ളേ​യും വ​ര​വേ​ൽ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം ഒ​രു​ങ്ങി.

പ്ര​ധാ​ന വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റ​ട​ക്കം 14 തി​യ​റ്റ​റു​ക​ളി​ലാ​യി 70ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 184 ചി​ത്ര​ങ്ങ​ളാ​ണ് എ​ട്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ തി​യ​റ്റ​റു​ക​ളി​ലാ​യി 9600 സീ​റ്റു​ക​ളാ​ണ് മേ​ള​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

2500 സീ​റ്റു​ക​ൾ ഉ​ള്ള ഓ​പ്പ​ണ്‍ തി​യ​റ്റ​ർ ആ​യ നി​ശാ​ഗ​ന്ധി​യാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി. മി​ഡ്നൈ​റ്റ് സ്ക്രീ​നിം​ഗ് ചി​ത്ര​മാ​യ സാ​ത്താ​ൻ​സ് സ്ലേ​വ്സ് 2 ക​മ്മ്യൂ​ണി​യ​ൻ ഉ​ൾ​പ്പ​ടെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കും.

മേ​ള​യു​ടെ നാ​ലാം ദി​നം രാ​ത്രി 12നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം. പ്ര​ത്യേ​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​മാ​ണ് നി​ശാ​ഗ​ന്ധി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മാ​പ​ന ച​ട​ങ്ങു​ക​ളും നി​ശാ​ഗ​ന്ധി​യി​ൽ ന​ട​ക്കും.

മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ​ത​രം ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

പ്ര​ധാ​ന​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ത​മി​ഴ് റോ​ക്ക് ബാ​ൻ​ഡ് ജാ​നു, പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​സ​ന്ധ്യ​ക​ളാ​കും ന​ട​ക്കു​ക.

Related Articles

Back to top button