പ്രേക്ഷകരുടെ മനസില്‍ പ്രണയത്തിന്റെ തിരയിളക്കി പത്താനിലെ ചൂടന്‍ ഗാനരംഗം. ഷാരൂഖ് ഖാനും ദീപിക പദുകോണും ഇഴചേര്‍ന്ന “ബെഷരംഗ് രംഗ്…’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
പ്രണയത്തിന്റെയും രതിയുടെയും ശരീരഭാഷ രചിക്കുകയാണ് വെള്ളിത്തിരയില്‍ ദീപികയും ഷാരൂഖും. വ്യത്യസ്ത ലുക്കിലാണ് താരങ്ങള്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
പച്ച ബിക്കിനിയിലും ഗോള്‍ഡന്‍ ബിക്കിനിയിലും ദീപിക ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ശരീരസൗന്ദര്യം എടുത്തകാണിക്കുന്ന മറ്റു കോസ്റ്റ്യുമകളും ദീപിക ഗാനചിത്രീകരണത്തിനായി ഉപയോഗിക്കുന്നു.
നൃത്തച്ചുവടുകളും ദീപികയും ഷാരൂഖും ചേര്‍ന്നുള്ള ഇന്റിമേറ്റ് സീനുകൾ മനസില്‍ പ്രണയത്തിന്റെ തീപ്പൊരി പെയ്യിക്കുന്നതുമാണ്.
ഗാനരംഗത്തിന്റെ വീഡിയോ ലിങ്ക് ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഗാനരംഗം കണ്ടത്.
ഷാരൂഖും വ്യത്യസ്ത ഗെറ്റപ്പിലാണ് ഗാനരംഗത്ത് എത്തുന്നത്. ഒരു സ്പാനിഷ് ബീച്ചിലാണ് ഗാനം ചിത്രീകരിച്ചത്. വിദേശനര്ത്തകരും ഗാനരംഗത്തില്‍ ഉണ്ട്.
വൈഭവി മെര്‍ചന്റ് ആണ് കോറിയോഗ്രഫി ചെയ്തത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത എസ്ആര്‍കെ ചിത്രം അടുത്തവര്‍ഷം ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തും. ഹിന്ദി കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.