തിരുവനന്തപുരം: പരീക്ഷാ പരിശീലന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ് അവതരിപ്പിച്ചു.
വിദഗ്ദ്ധര്‍ ശാസ്ത്രീമായി രൂപകല്‍പന ചെയ്ത പോഡ്കാസ്റ്റുകള്‍ അടങ്ങിയതാണ് വെബ്, ആപ് അധിഷ്ടിതങ്ങളായുള്ള ഈ നവീനമായ ആകാശ് ഓഡിപ്രിപ്.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി പാഠ്യഭാഗങ്ങളില്‍ വിപുലമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ഓഡിയോബുക്ക് ക്ലാസ് 11, 12 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറെ ഗുണകരമാകും.
ഡിജിറ്റല്‍ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ മള്‍ട്ടി സെന്‍സറി ലേണിങ് രീതിയിലൂടെ ഫലപ്രദവും കാര്യക്ഷമവുമായ പഠനം ഉറപ്പാക്കാനാണ്. ഓഡിപ്രിപ് ഉദ്ദേശിക്കുന്നത്.
ഏതു സമയത്തും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ റിവിഷന്‍ നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഓഡിയോ ബുക്ക്. സ്പെയ്സ്ഡ് റിപീറ്റേഷന്‍ എന്ന പ്രത്യേകതയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള പിന്തുണയാണ് ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ സമയം വിനിയോഗിക്കാനുള്ള ഫലപ്രദവും കാര്യക്ഷമവുമായ സഹായിയാണിത്.
കൃത്യമായ ശബ്ദവിന്യാസം, വ്യക്തമായ ഉച്ചാരണം എന്നിവയോടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ ഉള്ളടക്കമാണ് ഇതിലുള്ളത്.
ആകാശിന്‍റെ വിദഗ്ദ്ധര്‍ തെരഞ്ഞെടുത്ത ഉള്ളടക്കങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വിഷയ അടിസ്ഥാനത്തില്‍ നീറ്റി ഗ്രിറ്റി എന്ന പേരില്‍ അവതരിപ്പിക്കു
ന്നതും ഇതിലുണ്ട്. ഡയഗ്രാമുകളുടെ വിശദമായ വ്യാഖ്യാനങ്ങള്‍, പട്ടികകള്‍, ഫ്ളോ ചാര്‍ട്ടുകള്‍ എന്നിവ വഴി വിദ്യാര്‍ത്ഥികളുടെ ഓര്‍ത്തിരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
നീറ്റുമായി ബന്ധപ്പെട്ട എന്‍സിഇആര്‍ടി സിലബസിനും പുറമേയുള്ള ആശയങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്‍റ് ബില്‍ഡര്‍ സവിശേഷത, പരിശീലനം സുഖകരമായ രീതിയില്‍ നടത്തുന്നതിനു സഹായിക്കുന്ന സ്വയം വിലയിരുത്തലിനായുള്ള ഇന്‍ററാക്ടീവ് ക്വിക് ക്വിസസ് എന്നിവയും ഈ ഓഡിയോ ബുക്ക് ലഭ്യമാക്കും.
ഓരോ ചാപ്റ്ററിനും അവസാനം വേഗത്തില്‍ അവ വീണ്ടും മനസിലാക്കി വേഗത്തില്‍ റിവഷന്‍ നടത്താനും പ്രധാന സമവാക്യങ്ങള്‍ ക്ലസ്റ്ററുകളാക്കി എളുപ്പത്തില്‍ മനസിലാക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭാവിയിലേക്ക് മുന്നേറുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഏറ്റവും ആധുനീക സാങ്കേതികവിദ്യകളിലൂടെ മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുകയാണ് സ്ഥിരമായി പുതുമകള്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും ഓഡിപ്രിപ് അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിച്ചു കൊണ്ട് ആകാശ് പ്ലസ് ബൈജൂസ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.
ഓഡിപ്രിപ്
ഏറ്റവും മികച്ച രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഓഡിയോ ബുക്ക് സംവിധാനമാണ് ഓഡിപ്രിപ്.
ഏതു സമയത്തും എവിടെയിരുന്നും അവരുടെ സൗകര്യമനുസരിച്ചു കേള്‍ക്കാന്‍ ഇതു സഹായിക്കും.
ദീര്‍ഘകാലത്തില്‍ ഓര്‍ത്തിരിക്കാന്‍ സഹായകമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സ്പെയ്ഡ് റിപെറ്റീഷനും ഇതിലുണ്ട്.
അച്ചടിച്ച സ്റ്റഡി മെറ്റീരിയല്‍ വഴി ദൃശ്യ സംവേദനം, ഓഡിയോ റെക്കോര്‍ഡിങുകളിലൂടെ ശ്രവണ സംവേദനം, പ്രധാന ആശയങ്ങള്‍ക്ക് അടിവരയിടുന്നതിലൂടെയുള്ള സ്പര്‍ശന സംവേദനം എന്നിവയിലൂടെ മള്‍ട്ടിസെന്‍സറി ലേണിങും ഈ ഓഡിയോ ബുക്ക് സാധ്യമാക്കുന്നു.
ആകാശ് പ്ലസ് ബൈജുവിന്‍റെ 11, 12 ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നീറ്റ് പരിശീലനം നടത്തുന്നവര്‍ക്ക് ഓഡിപ്രിപ് സൗജന്യമായി ലഭിക്കും.
നാഷനൽ അക്കാദമിക് ഡയരക്റ്റർ അനുരാഗ് തിവാരി, പിആർ ആൻഡ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, ഡെപ്യൂട്ടി ഡയരക്റ്റർ സഞ്ജയ് കുമാർ ശർമ, റീജ്യനൽ സെയിൽസ് ആൻ്റ് ഗ്രോത്ത് മേധാവി ആശിശ് ജാ, സീനിയർ അസി. ഡയരക്റ്റർ നമ്മി നാഗേന്ദ്ര കുമാർ, റീജ്യനൽ സെയിൽസ് ആൻഡ് ആശിഷ്, ഏരിയ ബിസിനസ് മേധാവി ബിജി ജി. നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.