വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി​ക​ളി​ല്‍ വി​ഷ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം ഇ​ര​ട്ടി​ച്ചെ​ന്ന് ക​ണ്ടെ​ത്ത​ല്‍

പൊ​തു​വി​പ​ണി​യി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളി​ല്‍ വി​ഷ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യം ഇ​ര​ട്ടി​ച്ചെ​ന്ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ്ടെ​ത്ത​ല്‍.

2021 ഏ​പ്രി​ല്‍-​സെ​പ്റ്റം​ബ​റി​ല്‍ 25.74 ശ​ത​മാ​നം സാ​മ്പി​ളു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ഒ​ക്ടോ​ബ​ര്‍-​മാ​ര്‍​ച്ചി​ല്‍ 47.62 ശ​ത​മാ​നം ഇ​ന​ങ്ങ​ളി​ലു​മെ​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

സാ​മ്പാ​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ണ്ട​യ്ക്ക, മു​രി​ങ്ങ​യ്ക്ക, ഉ​ള്ളി, കാ​ര​റ്റ്, ത​ക്കാ​ളി, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പ​ച്ച​മു​ള​ക് എ​ന്നി​വ​യി​ലെ 40-70 ശ​ത​മാ​നം സാ​മ്പി​ളി​ലും അ​നു​വ​ദ​നീ​യ പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ കു​മി​ള്‍-​കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി.

ഇ​തി​ല്‍ ത​ക്കാ​ളി​യി​ല്‍ മെ​റ്റാ​ലാ​ക്‌​സി​ല്‍, കാ​ര​റ്റി​ല്‍ ക്‌​ളോ​ര്‍​പൈ​റി​ഫോ​സ്, മു​രി​ങ്ങ​ക്ക​യി​ല്‍ അ​സ​റ്റാ​മി​പ്രി​ഡ്, പ​ച്ച​മു​ള​കി​ല്‍ എ​ത്ത​യോ​ണ്‍ പോ​ലു​ള്ള ഉ​ഗ്ര​വി​ഷ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പാ​യ​സ​ത്തി​ലെ പ്ര​ധാ​ന ചേ​രു​വ​യാ​യ ഏ​ല​ക്ക​യി​ലും ച​ത​ച്ച മു​ള​ക്, ജീ​ര​കം, ക​സൂ​രി​മേ​ത്തി, കാ​ശ്മീ​രി മു​ള​ക് എ​ന്നി​വ​യി​ലു​മൊ​ക്കെ 44.93 ശ​ത​മാ​ന​ത്തി​ലും കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി.

15.38 ശ​ത​മാ​ന​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​നാ ഫ​ലം. പ​ഴ​ങ്ങ​ളി​ല്‍ ആ​പ്പി​ളി​ലും മു​ന്തി​രി​യി​ലു​മാ​ണ് കൂ​ടു​ത​ല്‍.

ജൈ​വ​മെ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ബീ​ന്‍​സ്, ഉ​ലു​വ​യി​ല, പാ​ഴ്സ​ലി, സാ​മ്പാ​ര്‍ മു​ള​ക്, കാ​ര​റ്റ്, സ​ലാ​ഡ് വെ​ള്ള​രി, പാ​വ​യ്ക്ക എ​ന്നി​വ​യി​ല്‍ 30-50 ശ​ത​മാ​ന​ത്തി​ലും വി​ഷാം​ശ​മു​ണ്ട്.

അ​തേ​സ​മ​യം കാ​യ, നേ​ന്ത്ര​പ്പ​ഴം, സ​വാ​ള, മ​ത്ത​ന്‍, കു​മ്പ​ളം എ​ന്നി​വ​യി​ല്‍ കീ​ട​നാ​ശി​നി സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്താ​ത്ത​താ​ണ് ആ​ശ്വാ​സം.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 534 പ​ഴം, പ​ച്ച​ക്ക​റി, സു​ഗ​ന്ധ വ്യ​ഞ്ജ​ന സാ​മ്പി​ളു​ക​ളി​ല്‍ 187ലും ​കീ​ട​നാ​ശി​നി​യു​ണ്ട്.

പൊ​തു​വി​പ​ണി, ഇ​ക്കോ​ഷോ​പ്പ്, ജൈ​വ​മെ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നേ​രി​ട്ടും സാ​മ്പി​ളെ​ടു​ത്തി​രു​ന്നു.

പൊ​തു​വി​പ​ണ​യി​ല്‍ നി​ന്നു​ള്ള ച​വ​ന്ന ചീ​ര, കാ​പ്സി​ക്കം, ബ​ജി​മു​ള​ക്, ഉ​ലു​വ, പു​തി​ന, ബീ​ന്‍​സ്, ക​ത്തി​രി, കോ​വ​യ്ക്ക, പാ​വ​യ്ക്ക, സ​ലാ​ഡ് വെ​ള്ള​രി, പ​യ​ര്‍, മ​ല്ലി, ജീ​ര​കം, ഇ​ഞ്ചി, പെ​രും​ജീ​ര​ക​പ്പൊ​ടി​ക​ള്‍. എ​ന്നി​വ​യി​ല്‍ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കാ​ബേ​ജ്, ചേ​മ്പ്, ചേ​ന, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, നെ​ല്ലി​ക്ക, പ​ച്ച​മാ​ങ്ങ, മു​സം​ബി, പ​പ്പാ​യ, കൈ​ത​ച്ച​ക്ക, മാ​ത​ളം, ത​ണ്ണി​മ​ത്ത​ന്‍ (മ​ഞ്ഞ), ത​ക്കോ​ലം, അ​യ​മോ​ദ​കം, കു​രു​മു​ള​ക്, ക​റു​വ​പ്പ​ട്ട. എ​ന്നി​വ​യി​ല്‍ വി​ഷാം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related Articles

Back to top button