ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; ഗൾഫ് യാത്ര ചിലവേറും

കോഴിക്കോട്: കേരളത്തിലെയും ഗൾഫിലെയും സ്‌കൂൾ അവധിയും വിഷു, പെരുന്നാൾ ആഘോഷങ്ങളും ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ച് വിമാന കമ്പനികളുടെ കൊള്ള. മേയ് അവസാനം വരെ ഉയർന്ന നിരക്കാണ്.

ദുബായ്-കേരള സെക്ടറിൽ ശരാശരി 10,​000 രൂപയ്ക്കുള്ളിൽ ലഭിച്ചിരുന്ന ടിക്കറ്റുകളുടെ നിരക്കിപ്പോൾ 30,​000 രൂപ വരെയായി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും സമാനമായ വർധനവുണ്ട്.

താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവുള്ള എയർ ഇന്ത്യ വേനൽകാല ഷെഡ്യൂളിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള ദുബായ്, ഷാർജ സർവീസുകൾ ഇന്നലെ മുതൽ അവസാനിപ്പിച്ചത് പ്രതിസന്ധി വർധിപ്പിക്കും.

256 പേർക്ക് സഞ്ചരിക്കാവുന്ന ദുബായ്-കൊച്ചി ഡ്രീംലൈനർ സർവീസ് മാർച്ച് 10ന് അവസാനിപ്പിച്ച് പകരം 170 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് ഏർപ്പെടുത്തിയത്.

എയർഇന്ത്യയുടെ റൂട്ടുകളിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമെങ്കിലും സീറ്റുകളുടെ കുറവ് പരിഹരിക്കപ്പെടില്ല.

Related Articles

Back to top button