ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ വരുന്നു

ലക്ഷദ്വീപിലെ വികലമായ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധത്തിൻറെ പ്രതീകമായി മാറി മാധ്യമങ്ങളില്‍ നിറഞ്ഞ യുവ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ സിനിമ FLUSH-ൻറെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി.

ലക്ഷദ്വീപസമൂഹങ്ങളില്‍ പെട്ട ചെത്ത്‌ലാത്ത്‌ എന്ന ചെറുദ്വീപില്‍ ജനിച്ച ഐഷ സുല്‍ത്താന ഇപ്പോള്‍ കേരളീയര്‍ക്ക്‌ സുപരിചിതയാണ്‌.

അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ലക്ഷദ്വീപ്‌ പൊലീസിന്റെ നടപടി കേരള ഹൈക്കോടതി ഈയിടെ തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

നേരത്തെ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസിൻറെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ജോലി നോക്കിയിട്ടുള്ള ഐഷ അടുത്തിടെ ഇറങ്ങിയ ആസിഫ്‌ അലി സിനിമയായ കെട്ട്യോളാണ്‌ എൻറെ മാലാഖ എന്ന സിനിമയുടെ അസോസിയേറ്റ്‌ ഡയറക്ടറും ആണ്‌.

ബീന കാസിം ആണ്‌ FLUSH-ൻറെ നിര്‍മ്മാതാവ്‌. കെ.ജി. രതീഷ്‌ ഛായാഗ്രഹണവും വില്യം ഫ്രാന്‍സിസ്‌ സംഗീതവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

ബീന കാസിം ആണ്‌ FLUSH-ൻറെ നിര്‍മ്മാതാവ്‌. കെ.ജി. രതീഷ്‌ ഛായാഗ്രഹണവും വില്യം ഫ്രാന്‍സിസ്‌ സംഗീതവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Related Articles

Back to top button