ഉണ്ണിക്കണ്ണന് കൈനീട്ടം നൽകി അനീഷ് രവി

മറ്റ് യൂടൂബേഴ്സിൽ നിന്നും വ്യതസ്ഥനായി തനിക്ക് കിട്ടിയ യൂടൂബ് വരുമാനം പങ്ക് വച്ച് സഹജീവികളെ തന്നോടൊപ്പം ചേർത്ത് നിർത്തുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം അനീഷ് രവി.

ANEESH RAVI VLOGS എന്ന സ്വന്തം യൂടൂബ് ചാനലിലൂടെ ഈ അടുത്ത കാലത്തായി നിരവധി പ്രോഗ്രാമുകളുമായാണ് പ്രിയപ്പെട്ടവർ അനീഷേട്ടൻ എന്ന് വിളിക്കുന്ന നടൻ അനീഷ് രവി മലയാളികൾക്ക് മുന്നിലെത്തുന്നത്.

ട്രാവൽ, കുക്കറി ഷോകളുമൊക്കെയായി നേരത്തേ ചാനൽ ഉണ്ടായിരുന്നെങ്കിലും ലോക് ഡൗൺ സമയത്തെ FB ലൈവിലൂടെ പ്രേക്ഷകരുടെ ജീവിതത്തിലേക്ക് കൂടുതൽ അടുത്ത താരം ഇപ്പോൾ യൂടൂബ് ചാനൽ കൂടുതൽ സജീവമാക്കുകയും അതിലെ വരുമാനത്തിൻ്റെ ഒരു പങ്ക് നിർദ്ധനരായ കലാകാരൻമാർക്കും ദുരിതമനുഭവിക്കുന്നവർക്കുമായ് മാറ്റി വയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു..

യൂടൂബ് ചാനലിൽ ഇപ്പോൾ ടെലികാസ്റ്റ് ചെയ്ത് വരുന്ന ‘അതല്ലേ ഇത്’ എന്ന സിറ്റ് കോമും ‘നോട്ടി ശില്പ’ എന്ന പ്രാങ്ക് ഷോയും ഇതിനകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

ഇത്തരം പ്രോഗ്രാമുകളിലൂടെ വളർന്ന് വരുന്ന നിരവധി കലാകാരൻമാർക്കാണ് അനീഷ് അവസരങ്ങൾ നൽകുന്നത്. ഈ ഓണക്കാലത്തും താരം തിരക്കിലാണ്.

ടെലിവിഷൻ ചാനലുകൾ ഓണ പ്രോഗ്രാമുകൾക്കായ് മത്സരിക്കുമ്പോൾ തൻ്റെ ചാനലിലൂടെ ചുറ്റുപാടുമുള്ള അറിയപ്പെടാത്തകലാകാരൻമാരെ പരിചയപ്പെടുത്തി, സെലിബ്രിറ്റികളുടെ നർമ്മസല്ലാപങ്ങൾ ഉൾപ്പെടുത്തി, വിവിധ പ്രോഗ്രാമുകളിലൂടെ ഈ ഓണത്തെ ആഘോഷമാക്കുകയാണ് അനീഷ് രവി.

എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 7.30 നുമാണ് ANEESH RAVI VLOGS ൽ പ്രോഗ്രാമുകൾ വരുന്നത്, ഓണത്തിന് ശേഷം എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7.30 ന് അതല്ലേ ഇതും ഞായറാഴ്ച വൈകിട്ട് 7.30 ന് നോട്ടി ശില്പയും ഉണ്ടായിരിക്കും.

ചിങ്ങം ഒന്ന് മുതൽ വ്യത്യസ്ഥങ്ങളായ ഓണപ്രോഗ്രാമുകളാണ് ANEESH RAVI VLOGS എന്ന ചാനലിലൂടെ വന്നു കൊണ്ടിരിക്കുന്നത്.

സ്വന്തം നാടായ ചിറയിൻ കീഴുള്ള കാഴ്ചശക്തി നഷ്ട്ടപ്പെട്ട ഉണ്ണിക്കണ്ണൻ എന്ന കലാകാരന് തൻ്റെ യൂടൂബ് വരുമാനത്തിൻ്റെ ഒരു പങ്ക് നൽകി കൊണ്ട് അനീഷ് രവിയുടെ നന്മകൾ തുടരുകയാണ്.

2013 ലെ മികച്ച അവതാരകനുളള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ജേതാവ് കൂടിയായ അനീഷ് രവി വ്യത്യസ്ഥങ്ങളായ മറ്റ് പ്രോഗ്രാമുകളുമായി തൻ്റെ ചാനലിലുടെ മുൻ പോട്ട് പോവുകയാണ്.

വെബ് സീരിസുകളും വ്‌ളോഗുകളും നിറഞ്ഞ് നിൽക്കുന്ന ഓൺലൈൻ ചാനൽ രംഗത്ത് ഒരു പ്രൊഫഷണൽ ടിവി ചാനലിനെപ്പോലെ പ്രേക്ഷകരുടെ ഇഷ്ട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുമെന്നു അനീഷ് രവി പറയുന്നു.

Related Articles

Back to top button