സിഡ്നി: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്ലി ബാർട്ടി വിരമിച്ചു.
ഇരുപത്തിയഞ്ചാം വയസിലാണ് പ്രൊഫഷണൽ ടെന്നീസിൽ നിന്നുള്ള ഓസ്ട്രേലിയൻ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ 114 ആഴ്ചയായി ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരുകയാണ് ആഷ്ലി ബാർട്ടി.
താൻ മറ്റു സ്വപ്നങ്ങളെ പിന്തുടരാൻ പോകുകയാണെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോയിൽ താരം പറഞ്ഞു. “ഞാൻ വളരെ സന്തോഷവതിയാണ്, ഞാൻ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെന്ന് എനിക്കറിയാം’- ആഷ്ലി പറഞ്ഞു.
ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ താരമായിരുന്നു ആഷ്ലി ബാർട്ടി.
പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാർഡ് കോർട്ട്, മൺ കോർട്ട്, പുൽ കോർട്ട് പ്രതലങ്ങളിൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടി.
2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾട്ടണും ഓസ്ട്രേലിയ ഓപ്പണും സ്വന്തമാക്കി.
പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാർഡ് കോർട്ട്, മൺ കോർട്ട്, പുൽ കോർട്ട് പ്രതലങ്ങളിൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടി.
2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾട്ടണും ഓസ്ട്രേലിയ ഓപ്പണും സ്വന്തമാക്കി.