വാ​ട്‌​സ്ആ​പ്പി​ലൂ​ടെ പ​ണം അ​യ​ച്ചാ​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ കാ​ഷ്ബാ​ക്ക്

ഇ​ന്ത്യ​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്റ് രം​ഗ​ത്ത് പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി വാ​ട്‌​സ്ആ​പ്പ്.

കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി.

വാ​ട്‌​സ്ആ​പ്പ് യു​പി​ഐ വ​ഴി പ​ണം അ​യ​ക്കു​ന്ന​വ​ര്‍​ക്ക് 11 രൂ​പ കാ​ഷ് ബാ​ക്ക് ന​ല്‍​കു​ന്ന ഓ​ഫ​ര്‍ നി​ല​വി​ല്‍ വ​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

ഒ​രു ഉ​പ​യോ​ക്താ​വി​ന് മൂ​ന്നു ത​വ​ണ കാ​ഷ് ബാ​ക്ക് ഓ​ഫ​റി​ല്‍ പ​ണം ല​ഭി​ക്കും. മൂ​ന്നു വ്യ​ത്യ​സ്ത ന​മ്പ​രു​ക​ളി​ലേ​ക്കാ​യി​രി​ക്ക​ണം പ​ണം അ​യ​യ്ക്കേ​ണ്ട​ത്.

ഇ​ന്ത്യ​യി​ല്‍ ച​വ​ടു​റ​പ്പി​ക്കു​ന്ന​തി​ന് ഗൂ​ഗി​ള്‍ പേ​യും പി​ന്നീ​ട് പേ​ടി​എ​മ്മും ഇ​ത്ത​ര​ത്തി​ല്‍ കാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തേ വ​ഴി​യി​ല്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടാ​നാ​ണ് വാ​ട്‌​സ്ആ​പ്പി​ന്റെ നീ​ക്കം.

ഓ​ഫ​റി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ വാ​ട്‌​സ്ആ​പ്പ് ബാ​ന​റി​ല്‍ ഗി​ഫ്റ്റ് ഐ​ക്ക​ണ്‍ ഉ​ണ്ടാ​വു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ഇ​തു ക​ണ്ടാ​ല്‍ ഓ​ഫ​റി​ല്‍ പ​ണം ല​ഭി​ക്കും. വാ​ട്ട്സ്ആ​പ്പ് യു​പി​ഐ ന​മ്പ​റി​ലേ​ക്കാ​യി​രി​ക്ക​ണം പ​ണം അ​യ​യ​ക്കേ​ണ്ട​ത്.

ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്തോ യു​പി​ഐ ഐ​ഡി ന​ല്‍​കി​യോ ഉ​ള്ള ട്രാ​ന്‍​സാ​ക്ഷ​നു​ക​ള്‍​ക്ക് ഓ​ഫ​ര്‍ ബാ​ധ​ക​മ​ല്ല.

Related Articles

Back to top button