വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യം

ന്യൂഡൽഹി: രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും 1500 സിസിക്കും ഇടയില്‍ 3416 രൂപയും, 1500 സിസിക്ക് മുകളില്‍ 7897 രൂപയുമായി പ്രീമിയം ഉയരും.

ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ 1366 രൂപയും 350 സിസിക്ക് മുകളില്‍ 2804 രൂപയുമായി വര്‍ധിക്കും.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button