തിരുവനന്തപുരം: തനിച്ചു താമസിക്കുന്ന മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ രോഗവസ്ഥയെക്കുറിച്ചോ അവരുടെ രോഗനിർണയത്തിലെ ചില വശങ്ങളെക്കുറിച്ചോ ആശങ്കയുള്ളവർക്കും മികച്ച വക്കീൽ , ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടന്റ്, എന്നിവരുടെ സേവനം തേടുമ്പോൾ വിശ്വാസ്യ യോഗ്യത, അവരുടെ വിഷയത്തിലുള്ള പ്രാഗത്ഭ്യം, അറിവ് ഇതിനെക്കുറിച്ചൊക്കെ ആശങ്കയുള്ളവർക്കും സഹായകരമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികൺസൽട്ടുമായ ബെറ്റ്സർലൈഫ്.കോം ഓൺലൈൻ പ്രവർത്തനം ആരംഭിച്ചു.
കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് സംരംഭം ഉദ്ഘാടനം ചെയ്തത്. യുഎഇയിലെ ജി42 ഹെൽത്ത് കെയർ സിഇഒ ആശിഷ് കോശി, യുഎസ്എയിലെ ചെയിൻയാർഡ് വൈസ് പ്രസിഡന്റ് ജിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യ, യു.എ.ഇ, അമേരിക്ക, കാനഡ, എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരാണ് ഈ ആശയത്തിനു പിന്നിൽ. പ്രധാനമായും പ്രവാസികൾക്ക് ഈ സേവനങ്ങളെക്കുറിച്ചുള്ള സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ, അവർക്ക് അതി വേഗം മറുപടി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ഓൺലൈൻ സേവനം തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാർ,ആർക്കിടെക്റ്റുകൾ, സാമ്പത്തിക നിയമ വിദഗ്ധർ എന്നിവരുടെ ഉപദേശവും മാർഗ്ഗനിർദേശങ്ങളും ലോകത്തിന്റെ ഏതു കോണിൽ ഇരുന്നുകൊണ്ടും ഇത് വഴി ലഭ്യമാകും.
ബെറ്റ്സർലൈഫ്. കോം ഒരുക്കിയിരിക്കുന്നത് എ.ഡബ്ലയു.എസ് ഇൽ ആയതിനാൽ വളരെ എളുപ്പത്തിൽ വേഗതയേറിയതും സുരക്ഷിതമായ രീതിയിൽ സേവനങ്ങൾ ബുക്ക് ചെയ്യാനും, ഓഡിയോ, വീഡിയോ, ചാറ്റ് തുടങ്ങിയവയിലൂടെ വിദഗ്ധരുമായി സുരക്ഷിതമായി സംവദിക്കാനും കഴിയും.