കോട്ടയം: അടുക്കള തോട്ടത്തിലെ പച്ചക്കറികൾ വിൽപ്പന നടത്താൻ മൊബൈൽ ആപ്പ്.
ടെക്കിൻസ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് ആണ് ബുക്കിറ്റ് മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയം കേന്ദ്രമാക്കിയാണു പ്രവർത്തനം.
കർഷക കുടുംബങ്ങൾ, സ്വാശ്രയസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവർക്ക് ഉത്പന്നങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കൂടുതൽ ലാഭകരമാക്കി നാട്ടിൻപുറങ്ങളിൽ തന്നെ വിറ്റഴിക്കാനുമുള്ള ഓണ്‍ലൈൻ വിപണിയാണ് ബുക്കിറ്റ് മൊബൈൽ ആപ്പ്.
സംസ്ഥാനത്ത് എവിടെനിന്നും അക്കൗണ്ട് തുടങ്ങാം.
കർഷകർ ചെയ്യേണ്ടത്
www.bookitindia.com വെബ്സൈറ്റിൽ ലോക്കൽ വെൻഡർ അക്കൗണ്ട് തുടങ്ങുക.
ഇമെയിൽ വഴി പാസ്വേഡ് ലഭിച്ചു കഴിഞ്ഞാൽ ബുക്കിറ്റ് വെൻഡർ ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൗണ്‍ലോഡ് ചെയ്തു ലോഗിൻ ചെയ്യുക.
പ്രൊഫൈൽ മെനു വഴി സ്റ്റോക്ക് അപ്ഡേറ്റ് മെനുവിൽ നിങ്ങൾക്ക് വിൽക്കാനുള്ള പ്രോഡക്റ്റ് അളവും വിലയും കൊടുക്കുക.
ഇതോടെ പ്രോഡക്റ്റ് ബുക്കിറ്റ് കസ്റ്റമർ ആപ്പിൽ ദൃശ്യമാകും.
പ്രോഡക്റ്റ് വാങ്ങുന്നവർ കസ്റ്റമർ ആപ്പിൽ ഓർഡർ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ബുക്കിറ്റ് വെൻഡർ ആപ്പിൽ ഓർഡർ ഡീറ്റൈൽസ് ലഭിക്കുന്നതും കസ്റ്റമർ വാങ്ങിയ പ്രോഡക്റ്റ് പായ്ക് ചെയ്തു ഓർഡർ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.