ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് ത്യാഗത്തിൻറെ അനുഭൂതി നിറഞ്ഞ അപൂർവ്വ ഭാവങ്ങളോടെ ഒരു ഈസ്റ്റർ ദിനം കൂടി വരവായി.
മാനവർക്ക് പ്രകാശമായി സ്വയം ഇല്ലാതായ ക്രിസ്തുവിൻറെ പീഡാനുഭവങ്ങളുടെ ഓർമ്മപുതുക്കൽ Good Friday വിശുദ്ധിയുടെ മന്ത്രങ്ങളാൽ മുഖരിതമായ പരിശുദ്ധ ദിനങ്ങളിൽ പ്രാർത്ഥനാ നിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു.
സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് Born Again എന്ന് പേരിൽ ഫോട്ടോ ഷൂട്ട് ഒരുക്കിയത്.
ഫോട്ടോ ഷൂട്ടിൻറെ ദൃശ്യഭംഗി മികവുറ്റത്തക്കിയത് മേക്കപ്പ് മാനായ അമൽ ആണ്.
വീഡിയോഗ്രാഫി ജിജോയും റിട്ടച്ച് ഷിബിനും നിർവഹിച്ച ഈ ചിത്രങ്ങൾ എഡിറ്റിംഗ് ചെയ്തത് ഇൻഫിനിറ്റി ക്രിയേഷൻസ് ആണ്.
മോഡലുകളായ ജിതിൻ നായരും നൈസിൽ പൗലോസും ആണ് പ്രധാന വേഷത്തിലെത്തുന്നത്. സാങ്കേതികസഹായം രേഷ്മ ശ്രീജയും രശ്മിയും നിർവഹിച്ച ചിത്രങ്ങൾക്ക് സഹായികളായി പ്രവർത്തിച്ചത് അഞ്ജു ഡിറ്റോയും മജീഷും ആണ്.