399 രൂപയ്ക്ക് 1000 ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍

ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറുമായി ബിഎസ്എന്‍എല്‍. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ. പ്ലാന്‍ കേരളത്തിലും ലഭ്യമാണ്.

ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്.

പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും.

1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനില്‍ അധിക ചെലവില്ലാതെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും.

കൂടാതെ, ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്ലാനിനായി പണമടയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത 2 ശതമാനം റിവാര്‍ഡ് പോയിന്റ് ബോണസ് ലഭിക്കും.

399 രൂപ പ്ലാന്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ലഭ്യമാകുക. തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ പ്ലാന്‍ ലഭ്യമാണെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

449 രൂപയുടെ ബിഎസ്എന്‍എല്‍ ഫൈബര്‍ ബേസിക് പാക്കേജില്‍ 30 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 3.3 ടിബി ഡേറ്റാ ഉപഭോഗവും ഉള്‍പ്പെടുന്നു.

ഫെയര്‍ യൂസേജ് പോളിസി (എഡജ) പരിധിയില്‍ എത്തിയാല്‍ വേഗം 399 രൂപ പ്ലാന്‍ പോലെ 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലും ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കും.

ബിഎസ്എന്‍എല്ലിന്റെ എന്‍ട്രി ലെവല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പാക്കേജും അടിസ്ഥാന ഫൈബര്‍ പ്ലാനും കൂടാതെ മറ്റ് ചില ബ്രോഡ്ബാന്‍ഡ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

749 രൂപയുടെ ഭാരത് ഫൈബര്‍ സൂപ്പര്‍സ്റ്റാര്‍ പ്രീമിയം 1 പ്ലാനില്‍ 100 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത്തില്‍ 100 ജിബി ഡേറ്റ ഉപയോഗിക്കാം. പരിധി കഴിഞ്ഞാല്‍ വേഗം 5 എംബിപിഎസായി കുറയും.

949 രൂപയുടെ ഭാരത് ഫൈബര്‍ സൂപ്പര്‍സ്റ്റാര്‍ പ്രീമിയം 2 പ്ലാനില്‍ 150 എംബിപിഎസ് വേഗത്തില്‍ 200 ജിബി വരെ ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം വേഗം 10 എംബിപിഎസ് ആയി കുറയും.

സോണിലൈവ് പ്രീമിയം, വൂട്ട് സെലക്റ്റ്, യുപ്ടിവി ലൈവ് തുടങ്ങി ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ഒഴികെ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ പ്ലാനുകള്‍ ലഭ്യമാണ്.

Related Articles

Back to top button