മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ കേസെടുത്ത് പോലീസ്. മുംബൈ ചെമ്പൂർ പോലീസ് ആണ് കേസെടുത്തത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.
ഐപിസി 509, 292, 294, ഐടി നിയമത്തിലെ സെക്ഷൻ 67 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിഴക്കൻ മുംബൈ ആസ്ഥാനമായുള്ള എൻജിഒ ഭാരവാഹിയും വനിതാ അഭിഭാഷകയുമാണ് കേസ് നൽകിയത്.
നടൻ തന്റെ ഫോട്ടോയിലൂടെ പൊതുവെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ പാതിവ്രത്യത്തെ അപമാനിക്കുകയും ചെയ്തതായി എൻജിഒ ഭാരവാഹി പരാതിയിൽ പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രണ്‍വീര്‍ സിംഗിന്റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.