
ന്യുഡല്‍ഹി: വാട്‍സ് ആപ്പിന് ബദലായി പുതിയ മെസേജിങ് ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. ’സന്ദേശ്’ എന്നാണ് ആപ്പിന്റെ പേര്.
ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വാട്‍സ് ആപ്പിന് ഒരു ഇന്ത്യന്‍ ബദല്‍ അതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
അതേ സമയം ഫേസ്ബുക്കിനെ പൂട്ടാനാണോ സന്ദേശിന്റെ വരവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച് ‘സന്ദേശി’ല്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും.
തെരഞ്ഞടുത്ത സര്‍ക്കാര്‍ വകുപ്പുകള്‍ ‘സന്ദേശ്’ ആപ്പ് ഉപയോഗിക്കുന്നുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന് കീഴിലുള്ള മെയ്റ്റ്വൈയാണ് ആപ്പ് നിര്‍മിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
” സന്ദേശ് സുരക്ഷിതമായൊരു ഒരു ഓപ്പണ്‍ സോഴ്സ്, ക്ലൗഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു മെസേജിങ് ആപ്പാണ്” അദ്ദേഹം പറഞ്ഞു.
പേഴ്സണല്‍ മെസേജിനും ഗ്രൂപ്പ് മെസേജുകള്‍ക്കും വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ അയക്കാനും ഇതിലൂടെ സാധിക്കും. ഓഡിയോ-വീഡിയോ കോളുകള്‍ ചെയ്യുവാനും ഇ-ഗവണ്‍മെന്റ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്താനും ‘ സന്ദേശ്’ ആപ്പിലൂടെ സാധിക്കും.
നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.