ലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം

ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാൻ രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കണമെന്നും രോഗമില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾക്ക് എല്ലാവരും തയാറാകണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുന്ന സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തി ചികിത്സാ സംവിധാനത്തിലേക്ക് മാറുന്നതു പോലെ പ്രധാനമാണ് വിവിധ മേഖലയിലുള്ളവർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുന്നതും.

ഇത് രോഗവ്യാപനം കുറയ്ക്കാൻ സഹായകമാകും. കോവിഡ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗി അറിയാതെ മറ്റ് ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് ഇടയാകും.

കോവിഡ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗിക്ക് ഗുരുതരമായ കോവിഡാനന്തര രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്. ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പു വരുത്തണം.

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിരീക്ഷണത്തിൽ പോകുകയും പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം.

ആരൊക്കെ പരിശോധന നടത്തണം

Exit mobile version