ന്യൂഡൽഹി: രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍.
രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ് യാത്ര നിരക്കുകള്‍ വര്‍ധിച്ചേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
2021 ജൂണ്‍ മുതല്‍ ഏവിയേഷന്‍ ഫ്യൂവല്‍ വിലയില്‍ ഉണ്ടായിട്ടുള്ളത് 120 ശതമാനത്തിന്റെ വര്‍ധനവാണ്.
വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ പ്രതീക്ഷിക്കുന്നത് ഏറ്റവും ചുരുങ്ങിയത് 10 -15 ശതമാനത്തിന്റെ വര്‍ധനവാണ്.
കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികള്‍ക്ക് ഇന്ധനവില വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കുക പ്രയാസമാകും.
മാര്‍ച്ച് അവസാനത്തോടെയാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.