കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം. കുതിച്ചുയരുന്ന പണപ്പെരുപ്പം, പകര്‍ച്ചവ്യാധി, ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടലുകള്‍, ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ എന്നിവ കാരണം സാമ്പത്തിക രംഗം കടുത്ത വെല്ലുവിളി നേരിടുകയാണ്.

ഈ സാഹചര്യത്തില്‍ കേന്ദ്രം നികുതി ഇളവ് നല്‍കിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യം. ശമ്പളവരുമാനക്കാരും സാധാരണക്കാരുമൊക്കെ ബജറ്റിലെ നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപകരുടെ കണ്ണും നികുതി ഇളവുകളിലേക് തന്നെയാണ്.

1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ് ഭവനവായ്പകളുടെ ഇളവുകളുടെ പരിധി. ഇത് പ്രതിവര്‍ഷം നാല് ലക്ഷം രൂപയായി അടുത്ത കേന്ദ്ര ബജറ്റില്‍ ഉയര്‍ത്തണമെന്ന് ഈ രംഗത്തുള്ളവര്‍ ശുപാര്‍ശ ചെയ്തിരുന്നു.

എല്‍ഐസി, പിപിഎഫ് നിക്ഷേപം മുതലായ നിക്ഷേപങ്ങള്‍ക്കും ഈ നികുതിയിളവ് ബാധകമാണ്. ഐടി നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയാണ് ഭവന വായ്പയുടെ പലിശ കിഴിവ്. ഇത് പ്രതിവര്‍ഷം നാല് ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ.

Related Articles

Back to top button