ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കു​ട്ടി​ക​ൾ​ക്ക് കോ​വാ​ക്സി​ൻ ന​ൽ​കാ​ൻ ഡ്ര​ഗ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി.

ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​വാ​ക്സി​ൻ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ വെ​ള്ളി​യാ​ഴ്ച വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വി​ദ​ഗ്ധ സ​മി​തി തേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്.

ജ​നു​വ​രി മു​ത​ൽ 15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങി​യി​രു​ന്നു. മാ​ർ​ച്ചി​ൽ 12 മു​ത​ൽ 14 വ​യ​സു​കാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

Related Articles

Back to top button