തിരുവനന്തപുരം: ലോക്സഭാ സെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുവർഷത്തിൽ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം.
സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം മന്ത്രിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങളും ഉൾപ്പെടെയുള്ളവർ ഭവന സന്ദര്‍ശനം നടത്താനുമാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.
പുതുവര്‍ഷത്തില്‍ മൂന്നാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഗൃഹ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് എതിരായി മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനകാരണം കേന്ദ്ര നിലപാടാണെന്ന ആരോപണമാണ് സിപിഐഎം ഉയര്‍ത്തുന്നത്.