ദുബായ്: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ക്ഷാമമുണ്ടായാൽ തങ്ങൾ ഉത്തരവാദിയല്ലെന്നു സൗദി അറേബ്യ.
സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ യെമനിൽനിന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം നടത്തിയതിനു പിന്നാലെയാണു സൗദിയുടെ പ്രതികരണം.
ഒപ്പെക്കുമായും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളുമായും കരാറുള്ള സൗദിക്ക് എണ്ണ ഉത്പാദനം വർധിപ്പിക്കാൻ കഴിയില്ല. റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം എണ്ണവില വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു സൗദിയുടെ പ്രസ്താവന.
നിലവിൽ, റിക്കാർഡ് വിലയ്ക്കാണ് അമേരിക്കക്കാർ പെട്രോൾ വാങ്ങുന്നത്. ഇന്നലെ ഒരു ബാരൽ ബ്രെന്റ് ക്രൂഡിന് 112 ഡോളറാണ് അന്താരാഷ്ട്രവിപണിയിൽ വില.
ഞായറാഴ്ചയാണ് ഹൂതി വിമതർ സൗദിയുടെ എണ്ണ-പ്രകൃതിവാതക നിർമാണകേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയത്.
റെഡ് സീ തീരത്തെ യാൻബു പെട്രോക്കെമിക്കൽസ് കോംപ്ലക്സിനുനേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് ഇവിടെ എണ്ണ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായി.