
തിരുവനന്തപുരം: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
ജനങ്ങളുടെ വീട്ടുപടിക്കല്‍ ആഘോഷമെത്തിക്കുക എന്ന് ലക്ഷ്യമിടുന്ന മത്സരത്തിലൂടെ ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് സുരക്ഷിതമായി ഓണം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ബ്രാന്‍ഡ്.
ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 12 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 ആണ് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഏതെങ്കിലും ഒരു സൈക്കിള്‍ ഉത്പന്നം പൂക്കളം ഡിസൈനോടൊപ്പം വെക്കുകയും പൂക്കളത്തിന്റെ ചിത്രം #OnamWithCycle #PookalamContest #CYCLEdotIN #Prayers #PrayForIndia #PrayForKerala എന്ന ഹാഷ്ടാഗോടു കൂടി ബ്രാന്‍ഡിന്റെ ഒഫീഷ്യല്‍ പേജ് ടാഗ് ചെയ്ത് ഫേസ്ബുക്കിലും Facebook (CYCLEdotIN) ഇന്‍സ്റ്റഗ്രാമിലും (cycle.in_official) അപ്ലോഡ് ചെയ്യണം.
പൂക്കളത്തിന്റെ ചിത്രവും വിശദവിവരങ്ങളും https://l.cycle.in/onam2021 എന്ന വെബ്‌സൈറ്റിലും നല്‍കണം. 2021 ഓഗസ്റ്റ് 25 ന് അഞ്ച് വിജയികളെ ബ്രാന്‍ഡ് പ്രഖ്യാപിക്കും.
ഈ വര്‍ഷത്തെ ഓണം ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ രംഗ പറഞ്ഞു.
പരിപാവനമായ പൂജാ അനുഭവത്തിന് ഓം ശാന്തി പ്യുവര്‍ പൂജ എണ്ണയും സൈക്കിള്‍ പ്യുവര്‍ അഗ4ബത്തി അവതരിപ്പിച്ചു.
നാളികേരം, തവിട് എണ്ണ, സീസം (ടില്‍), ആവണക്കെണ്ണ, മഹുവ എന്നീ അഞ്ച് പൂജാ എണ്ണകളുടെ ശുദ്ധമായ മിശ്രണമാണ് ഓം ശാന്തി പ്യുവര്‍ പൂജ എണ്ണ.
എന്‍.ആര്‍ രംഗറാവു 1948-ല്‍ സ്ഥാപിച്ച സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി ഇന്ന് ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ചന്ദനത്തിരി ബ്രാന്‍ഡാണ്.
ഫംക്ഷണല്‍ എയര്‍ കെയര്‍ ഉത്പന്നങ്ങള്‍ (ലിയ ബ്രാന്‍ഡ് റൂം ഫ്രഷ്‌നറുകളും കാര്‍ ഫ്രെഷ്‌നറുകളും), റിപ്പിള്‍ ഫ്രാഗ്രന്‍സിനു കീഴില്‍ വെല്‍നെസ് ഹോം ഫ്രാഗ്രന്‍സ് ഉത്പന്നങ്ങള്‍ (ഐആര്‍എസ്), ഫ്‌ളോറല്‍ എക്‌സ്ട്രാക്ട്‌സ് (എന്‍എസ്എസ്ഒ), റാംഗ്‌സണ്‍സ് ടെക്‌നോളജീസ് തുടങ്ങിയ വിവിധ ബിസിനസ് വിഭാഗങ്ങളായി ഗ്രൂപ്പ് വൈവിധ്യവത്കരിക്കപ്പെട്ടു.
ഇന്ന് അഗര്‍ബത്തി മുതല്‍ എയ്‌റോസ്‌പേസ് വരെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ് സ്ഥാപനം പ്രതിരോധ ഹെലികോപ്ടറുകളുടെ പാര്‍ട്ട്‌സുകളുടെ നിര്‍മ്മാണത്തില്‍ വരെ ഏര്‍പ്പെടുന്നു.
എന്‍ആര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി സന്ദര്‍ശിക്കുക http://www.nrgroup.co.in/