
തിരുവനന്തപുരം: വാഹനരേഖകളും ഡ്രൈവിങ് ലൈസൻസും പിഴകൂടാതെ പുതുക്കാനുള്ള സാവകാശം രണ്ടുദിവസത്തേക്കു മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരിമുതൽ നൽകിയിരുന്ന ആനുകൂല്യമാണ് അവസാനിക്കുന്നത്.
ലോക്ഡൗണിലെ യാത്രാനിയന്ത്രണവും ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതുമാണ് ഇളവുനൽകാൻ കാരണം.
ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കെല്ലാം ഓൺലൈനിൽ അപേക്ഷ നൽകാം. ഓഫീസിൽ എത്തേണ്ടതില്ല. അക്ഷയ, ഇ സേവാ കേന്ദ്രങ്ങളെ സമീപിക്കാം.
കോവിഡ് മഹാമാരിയിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ലാത്തതിനാൽ മോടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ചത്.
1989ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, പെർമിറ്റ് പുതുക്കൽ, രജിസ്ട്രേഷൻ പുതുക്കൽ എന്നിവയാണ് വാഹനസംബന്ധമായ സേവനങ്ങൾ.
തിൽ പെർമിറ്റുകൾ ഓൺലൈനിൽ പുതുക്കാം. ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ എന്നിവയ്ക്ക് വാഹനങ്ങൾ ഹാജരാക്കേണ്ടിവരും.