അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണം: 100 ന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

ന്യു​ഡ​ല്‍​ഹി: ലോ​ക​ത്തി​ൽ അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 100 ന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 35 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

സ്വി​സ് സം​ഘ​ട​ന​യാ​യ ഐ​ക്യു എ​യ​ര്‍ ത​യാ​റാ​ക്കി​യ വേ​ള്‍​ഡ് എ​യ​ര്‍ ക്വാ​ളി​റ്റി റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ള്ള ത​ല​സ്ഥാ​ന ന​ഗ​രം ഡ​ല്‍​ഹി​യാ​ണ്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം വ​ര്‍​ഷ​മാ​ണ് ഡ​ൽ​ഹി ഈ ​മോ​ശം റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

എന്നാല്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി.

എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021 ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട്.

Related Articles

Back to top button