മുംബൈ: വിഷാദം കീഴ്പ്പെടുത്താറുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി.
2014ൽ ഇംഗ്ലണ്ടിന് എതിരേ നടന്ന പരന്പരയിൽ വിഷാദരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നതായും കോഹ്ലി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നെ സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന നിരവധി പേർ ഒപ്പമുള്ളപ്പോഴും ഞാൻ ഒറ്റയ്ക്കായിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. എപ്പോഴൊക്കെ ശക്തനാകാൻ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ട്.
രാവിലെ എഴുന്നേൽക്കുന്പോൾ തന്നെ ഇന്ന് റണ്സെടുക്കാനാവില്ല എന്ന തോന്നൽ മനസിലുടലെടുക്കും. ഈ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് ഞാൻ മാത്രമാണെന്നുവരെ തോന്നിയിട്ടുണ്ട് – കോഹ്ലി വെളിപ്പെടുത്തി.
ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കോഹ്ലി. ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോൾ.