തിരുവനന്തപുരം: ഹൃദയ ചികിത്സക്ക് ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് കാർഡിയോളജിസ്റ്റുകളായ ഡോക്ടർമാർ. ആധുനിക രീതിയിൽ ഉള്ള ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിച്ച് കോവിഡ് കാലത്ത് കൂടുതൽ ഉപയോഗപ്പെടുത്താനാകും.
കോവിഡ് കാലഘട്ടത്തിൽ രോഗികൾക്ക് പ്രത്യേകിച്ച് ഹൃദ്രോഗികൾക്ക് ലഭ്യമാക്കേണ്ട ചികിത്സ നൽകുന്നതിന് ഉള്ള തടസം ഒഴിവാക്കാൻ ആധുനിക സാങ്കേതിക വിദ്യയിൽ ഊന്നിയ നൂതന ചികിത്സാ മാർഗങ്ങൾ അവലംബിക്കുക്കണം.
ഇതിനായി ഡിജിറ്റൽ ഹെൽത്ത് ഫ്ലാറ്റ്ഫോം, ടെലി മെഡിസിൻ, ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങിയ നവീനമായ മാർഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവരികയും അതെല്ലാം ജനങ്ങളിൽ എത്തിക്കുയും വേണം.
നിലവിൽ കോവിഡ് കാലഘട്ടത്തിൽ രോഗികൾക്ക് നേരിട്ട് ചികിത്സ നേരിടാൻ സാധിക്കാത്തത് വളരെയേറെ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളിൽ ആണ്. ഇതിനൊരു മാറ്റം കാണുകയാണ് ലക്ഷ്യം.
കോവിഡ് കാലത്ത് പോലും ലോകത്തിൽ കൂടുതൽ പേരും മരണം അടയുന്നത് ഹൃദയാഘാ ദവും, പക്ഷാഘാദവും കാരണം ആണ്. 80% ഹൃദരോഗങ്ങളും ചികിൽസിച്ചു ഭേദം ആക്കാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
ലോകമാകമാനം ഇപ്പോൾ ഒരസാധാരണ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ മഹാമാരിക്കിടയിലും കാർഡിയോളജി സേവനങ്ങളും കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ മികച്ച രീതിയിലാണ് നൽകി വരുന്നത്.
ഹൃദയാഘാതത്തിന് അടിയന്തര ചികിത്സയായ പ്രൈമറി ആൻജിയോ പ്ലാസ്റ്റി ഈ കാലങ്ങളിലും ഇവിടെ നൽകിവരുന്നു.
ആർടിപിസിആർ റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തുനിൽക്കാതെ തന്നെ വ്യക്തി സംരക്ഷണ കവചം അണിഞ്ഞ് ഡോക്ടർമാരും ജീവനക്കാരും ഇത്തരത്തിലുള്ള രോഗികൾക്ക് യഥാസമയം നൽകേണ്ട ചികിത്സ കൃത്യമായി നൽകുന്നുന്നത് കൊണ്ട് വളരെയേറെ രോഗികൾക്കാണ് ഇക്കാലയളവിൽ ഇതിന്റെ ഗുണം ലഭിച്ചത്.
ഒപി വിഭാഗത്തിലെ രോഗികൾക്ക് കൂടെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ ഫ്ലാറ്റ് ഫോമുകൾ ആയ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മുതലായ വഴി കൃത്യമായി ഉപദേശങ്ങളും ചികിത്സയും നൽകും.
ഇത്തരം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ ഈ കോവിഡിനു ശേഷവും മികച്ച രീതിയിൽ തുടരും.
എല്ലാ വർഷവും സെപ്റ്റംബർ മാസം 29 ആം തീയതി ലോക ഹൃദയ ദിനമായി ആചരിച്ചു വരുന്നുണ്ട്. ജനീവ ആസ്ഥാനമായ വേൾഡ് ഹാർട്ട് ഫെഡറേഷൻ എന്ന പ്രസ്ഥാനമാണ് ഇതിന് നേതൃത്വം നൽകുന്നത്.
വാർത്താസമ്മേളനത്തിൽ കോസ്മോപൊളിറ്റൻ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻസ് കാർഡിയോളജിസ്റ്റുകളായ ഡോ. ജോർജ് കോശി. എ, ഡോ. തോമസ് ടൈറ്റസ്, ഡോ ബിജു. ആർ, ഡോ. ആർ. അജയകുമാർ, ഡോ. പി.മംഗളാനന്ദൻ, ഡോ. സുനിൽ. ബി, ഡോ. അനീഷ് ജോൺ പടിയറ തുടയിൽ പങ്കെടുത്തു.