തിരുവനന്തപുരം: വഴുതൈക്കാട് ദേവാസ് ഐ ക്ലിനിക് & ഒപ്റ്റിക്കൽസിൻറെ ഒന്നാം വാർഷികം വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ദേവാസ് ഐ ക്ലിനിക് & ഒപ്റ്റിക്കൽസിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധനരായ 100 വിദ്യാർത്ഥികൾക്കു സൗജന്യമായി കാഴ്ച പരിശോധിച്ചു കണ്ണട നൽകുന്നതിൻറെ വിതരണവും മന്ത്രി നിർവഹിച്ചു.
ഒപ്റ്റിക്കൽസിൻറെ മാനേജിങ് ഡയറക്ടർ ജിഷ്ണുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കുഞ്ഞുങ്ങളിൽ നേത്ര പരിചരണം അത്യന്താപേഷിതമാണ് ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടി.വി തുടങ്ങിയവയില്‍ മുതിര്‍ന്നവരേക്കാള്‍ താല്‍പര്യം കുട്ടികള്‍ക്കാണ്.
ഇവയോടുള്ള അഡിക്ഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ കുഴപ്പം കണ്ണുകള്‍ക്കാണ് സംഭവിക്കുക. മൂന്നു വയസ്സിനു മുമ്പ് കുട്ടികളെ ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ പരിസരത്തേക്ക് അടുപ്പിക്കുകയേ അരുത്.
അവരുടെ കുഞ്ഞുമിഴികളെ അപായപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഇലക്ട്രോണിക് വെളിച്ചങ്ങള്‍. അതുപോലെ തുടര്‍ച്ചയായി 20 മിനുട്ടിലധികം ടിവിയില്‍ നോക്കിയിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.
ഓരോ 20 മിനുട്ടിലും കണ്ണിന് വിശ്രമം നല്‍കുന്ന തരത്തില്‍ സ്വാഭാവിക കാഴ്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ ശീലിപ്പിക്കണം.