തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ. സുധാകരന് വരികയും പുനസംഘടന ഉറപ്പാകുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ അടി തുടങ്ങി.
ഉത്തവരാദിത്തമില്ലാത്ത ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് കെ. സുധാകരന് അറിയിച്ചതോടെ നേതാക്കള്‍ ആശയകുഴപ്പത്തിലാണ്. നൂറോളം നേതാക്കന്മാരാണ് ഓരോ ഡിസിസികളിലും ഉള്ളത്.
നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം പരമാവധി 51 പേര് മതിയെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിനുള്ളത്. ഇതിന് ഹൈക്കമാന്‍ഡും പച്ചക്കൊടി കാണിച്ചാല്‍ ഒരു വലിയ വിഭാഗം നേതാക്കളും പുറത്താകും.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊന്നും ഇപ്പോള്‍ സജീവമല്ല. അനുയായികളുടെ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതോടെ പുതിയ കെപിസിസി പ്രസിഡന്റിനെ ചാക്കിലാക്കാനാണ് സ്ഥാനമോഹികളുടെ നീക്കം.
ഡിസിസി തലപ്പത്ത് മാറ്റം വരുമെന്നുറപ്പായിട്ടുണ്ട്.
നിലവിലുള്ള പ്രസിഡൻറുമാരെ നീക്കിയാല്‍ സ്ഥാനത്തിനായി നേതാക്കള്‍ ഇപ്പോൾതന്നെ രംഗത്തുണ്ട്.