ന്യൂഡൽഹി: സിനിമയിൽ ഉൾപ്പെടെയുള്ള ചിത്രീകരണ പരിപാടികളിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവത്ക്കരണ പരിപാടികളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ആറു വയസില്‍ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിനിമക്ക് പുറമെ, ഒടിടി പ്ലാറ്റ് ഫോമുകള്‍, സോഷ്യല്‍ മീഡിയ വെബ്സൈറ്റുകൾ എന്നിവയ്ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികള്‍ ചലച്ചിത്ര മേഖലകളില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ തീരുമാനം.
കുട്ടികള്‍ക്ക് കരാര്‍ പാടില്ല. പരമാവധി 27 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കണം. ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി അഭിനയിപ്പിക്കരുത്. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ വിശ്രമത്തിന് ഇടവേള നല്‍കണം. കുട്ടികളുടെ കാണ്‍കെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
സെറ്റിലുള്ളവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഷൂട്ടിംഗിന് മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.